ഈശ്വര
ഗൗഡ
മംഗളൂരു: കുന്താപുരം താലൂക്കിലെ സൗദയിൽ ബുധനാഴ്ച രാത്രി നടന്ന പരിപാടിക്കിടെ ഗ്രീൻ റൂമിലേക്ക് മടങ്ങി വസ്ത്രം അഴിച്ചുമാറ്റുന്നതിന് മുമ്പ് യക്ഷഗാന കലാകാരൻ കുഴഞ്ഞു വീണ് മരിച്ചു. ശൃംഗേരിക്കടുത്തുള്ള നെമ്മാറിൽ താമസിക്കുന്ന മന്ദാർഥി സെക്കൻഡ് ട്രൂപ്പ് (മേള) അംഗമായ ഈശ്വര ഗൗഡ നെമ്മാറാണ് (51) മരിച്ചത്.
മഹിഷാസുരന്റെ വേഷം അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ ഗൗഡക്ക് ഹൃദയാഘാതം സംഭവിച്ചതായി പറയുന്നു. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് യക്ഷഗാന കലാകാരനായി തന്റെ കരിയർ ആരംഭിച്ച ഗൗഡ ശിവരാജപുര, മെഗാരവല്ലി, മദാമക്കി, അമൃതേശ്വരി, മന്ദാർത്തി എന്നീ ട്രൂപ്പുകളിൽ പ്രവർത്തിച്ചു. ഷോകളിൽ ഇതിഹാസങ്ങളിലെ പുരുഷ കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നതിലെ കാര്യക്ഷമതക്ക് അദ്ദേഹം പ്രശസ്തനായിരുന്നു. ഭാര്യയും രണ്ട് ആൺമക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.