യൂനുസ് പി.പി. മഹ്മൂദ്
ബംഗളൂരു: തലശ്ശേരി റസ്റ്റാറന്റ് പാർട്ണറും കണ്ണൂർ പെരിങ്ങത്തൂർ മേക്കുന്ന് സ്വദേശിയുമായ പുത്തൻപുരയിൽ യൂനുസ് പി.പി. മഹ്മൂദ് (50) ബംഗളൂരുവിൽ നിര്യാതനായി. 10 വർഷത്തോളമായി ഇലക്ട്രോണിക് സിറ്റിയിലാണ് താമസം. വ്യാഴാഴ്ച അർധരാത്രി ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്.
ഓൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരു പ്രവർത്തകരുടെ സഹായത്തോടെ ശിഹാബ് തങ്ങൾ സെന്‍ററില്‍ അന്ത്യകർമങ്ങൾ ചെയ്ത് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: ആയിഷ. ഭാര്യ: ജസ്ന. മക്കൾ: ഫർദീൻ, രഹാൻ, സഹല. സഹോദരി: സമീറ, സഹോദരീഭർത്താവ്: മഹമൂദ് സി.പി (മുംബൈ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.