നോർക്കയുടെ അംഗീകാര സാക്ഷ്യപത്രം ദൂരവാണി നഗർ കേരള സമാജം ഭാരവാഹികൾ നോർക്ക ഓഫീസർ റീസ രഞ്ജിത്തിൽ നിന്ന് സ്വീകരിക്കുന്നു
ബംഗളൂരു: ദൂരവാണി നഗർ കേരള സമാജം നോർക്ക റൂട്ട്സിന്റെ അംഗീകാരം നേടി. ഇത് സംബന്ധിച്ച സാക്ഷ്യപത്രം പ്രസിഡന്റ് മുരളീധരൻ നായർ, ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ മറ്റു ഭാരവാഹികളും ചേർന്ന് ദൂരവാണി നഗറിലെ ജൂബിലി സ്കൂളിൽ നടന്ന സോണൽ ഫെസ്റ്റിൽ നോർക്ക ഓഫീസർ റീസ രഞ്ജിത്തിൽ നിന്ന് സ്വീകരിച്ചു.
കേരള സർക്കാറിന്റെ പ്രവാസികൾക്കായുള്ള ക്ഷേമ പദ്ധതികൾ നോർക്ക വഴി എല്ലാ മലയാളികളിലേക്കും എത്തിക്കുന്നതുൾപ്പെടെയുള്ള സാമൂഹിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസി മലയാളി സംഘടനകൾക്ക് മാനദണ്ഡങ്ങൾക്ക് വിധേയമായി അംഗീകാരം നൽകി വരുന്നത്.
നിലവിൽ കർണാടകയിൽ നിന്നും പതിനേഴ് സംഘടനകൾക്കാണ് നോർക്കയുടെ അംഗീകാരം ലഭിച്ചിട്ടുള്ളത്. നോർക്കയുമായി സഹകരിച്ചു ക്ഷേമ പദ്ധതികൾ കൂടുതൽ പ്രവാസി മലയാളികളിലേക്ക് എത്തിക്കുവാനുള്ള ശ്രമം തുടർന്നു വരുകയാണെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.