Posted On
date_range Updated On
date_range ബന്ദിപ്പൂരിൽ ഇനി വൈകീട്ട് സഫാരിയില്ല
ബംഗളൂരു: ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലെ വൈകുന്നേര സഫാരി നിർത്താൻ വനം, പരിസ്ഥിതി മന്ത്രി ഈശ്വർ ബി. ഖാണ്ഡ്രെ ഉത്തരവിട്ടു. ആറു മണിക്കു ശേഷം നടത്തുന്ന സഫാരികൾ കടുവയടക്കം വന്യജീവികൾ ജനവാസമേഖലയിൽ വരുന്നതിനു കാരണമാകുന്നുവെന്ന് പ്രദേശ വാസികൾ നൽകിയ പരാതി പരിഗണിച്ചാണ് ഉത്തരവ്. വൈകീട്ട് 5.30 മുതൽ 6.30 വരെയുള്ള ബസ് സഫാരിയും 4.30 മുതൽ 6.30 വരെയുള്ള ജീപ്പ് സഫാരിയുമാണ് നിർത്തിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.