ബംഗളൂരു: ചിക്കജാലയില്‍ നൈജീരിയൻ സ്വദേശിനി ലൊവേതിനെ (33) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തായ ഘാന സ്വദേശി അറസ്റ്റിൽ. ബി.ടി.എം ലേഔട്ടിൽ താമസിക്കുന്ന സാമൺസ് ബപുങ ആണ് പിടിയിലായത്. ഇലക്ട്രോണിക് സിറ്റിയിലായിരുന്നു യുവതി താമസിച്ചിരുന്നത്.
അഞ്ചു വർഷംമുമ്പ് നഗരത്തിലെ സ്വകാര്യ കമ്പനിയിൽ ജോലി ലഭിച്ചെത്തിയ സാമൺസ് ബപുങ യുവതിയുമായി പരിചയത്തിലായി. പിന്നീട് പല തവണയായി യുവതിക്ക് പണം കടം നൽകിയിരുന്നു. പണം തിരിച്ചു കിട്ടാതായപ്പോൾ സാമൺസ് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഏപ്രിൽ 30ന് യുവതിയെ കാറിൽ കൊണ്ടുപോയ യുവാവ് ജാക്കി ലിവർ ഉപയോഗിച്ച് തലക്കടിച്ചു കൊലപ്പെടുത്തുകയും മൃതദേഹം ചിക്കജാലയിലെ വിജനമായ പ്രദേശത്ത് ഉപേക്ഷിക്കുകയുമായിരുന്നു. ചിക്കജാലയിൽ വിദേശവനിതയുടെ മൃതദേഹം കണ്ടെത്തിയതിനെതുടർന്ന് ചിക്കജാല പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.