മംഗളൂരു: ചിക്കമഗളൂരു ജില്ലയിൽ തരികെരെ താലൂക്കിലെ ഗുല്ലദാമനെ ഗ്രാമത്തിൽ നവവധു വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹൊസദുർഗ താലൂക്കിലെ മന്തേനഹള്ളി സ്വദേശി പ്രസന്നകുമാറിന്റെ ഭാര്യ ബിന്ദുവാണ് (21) മരിച്ചത്. കഴിഞ്ഞ മാസം 24നായിരുന്നു ഇരുവരുടെയും വിവാഹം. മൂന്ന് ദിവസം മുമ്പ് ബിന്ദു ഭർത്താവിനൊപ്പം മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങിയിരുന്നു. മൂന്ന് വർഷമായി വിട്ടുമാറാത്ത വയറുവേദന ശനിയാഴ്ച അസഹനീയമായതിനെത്തുടർന്ന് തൂങ്ങിമരിച്ചു എന്നാണ് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞത്. ലിംഗദഹള്ളി പൊലീസ് കേസ് രജിസ്റ്റർചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.