ബംഗളൂരു: സംസ്ഥാനത്തെ സ്കൂളുകളില്‍ ‘നാവു മനുജരു’ (നാം മനുഷ്യർ) പദ്ധതി നടപ്പാക്കി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന വകുപ്പ്. 2024-‘25 അധ്യയന വര്‍ഷത്തിലാണ് സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ് സ്കൂളുകളിലടക്കം പദ്ധതി നടപ്പാക്കിയത്.ആഴ്ചയില്‍ 40 മിനിറ്റ് നീളുന്ന രണ്ട് പീരിയഡുകള്‍ സാമൂഹിക സൗഹാർദം, ശാസ്ത്രചിന്ത എന്നിവയില്‍ ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും നടത്തുന്നതാണ് പഠനരീതി.
സ്കൂളുകളില്‍ പ്രാദേശിക ആഘോഷങ്ങളും ദേശീയ ആഘോഷങ്ങളും നടത്തുക, കുട്ടികള്‍ പരസ്പരം ഭക്ഷണം പങ്കിട്ടു കഴിക്കുക, സാമൂഹിക പരിഷ്കര്‍ത്താക്കളായ ബസവണ്ണ, മഹാത്മാഗാന്ധി, ബുദ്ധന് എന്നിവരുടെ പ്രവര്‍ത്തനങ്ങളുടെ അവലോകനം, സഹിഷ്ണുത, സമാധാനം, സഹവര്‍ത്തിത്വം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക, കുടുംബം എന്ന ആശയത്തെക്കുറിച്ചും അണുകുടുംബത്തിലും കൂട്ടുകുടുംബങ്ങളിലും ഉണ്ടാവുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചര്‍ച്ച നടത്തുക, ശാസ്ത്ര പ്രവര്‍ത്തനങ്ങൾ, സിനിമ പ്രദര്‍ശനം, ഗൃഹ സന്ദര്‍ശനം തുടങ്ങിയവയും പദ്ധതിയിലെ പഠന സിലബസിന്റെ ഭാഗമാണ്. പിറന്നാള്‍ ദിനങ്ങളില്‍ ചെടികള്‍ നടുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ മിക്ക സ്കൂളുകളും നടത്തി വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.