Posted On
date_range Updated On
date_range ദേശീയ ബഹിരാകാശ ദിനം: ബംഗളൂരുവിലെ പ്ലാനറ്റോറിയത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കും
ബംഗളൂരു: ദേശീയ ബഹിരാകാശ ദിനാചരണത്തോടനുബന്ധിച്ച് ബംഗളൂരുവിലെ ജവഹർലാൽ നെഹ്റു പ്ലാനറ്റോറിയത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. ബാംഗ്ലൂർ അസോസിയേഷൻ ഫോർ സയൻസ് എജുക്കേഷൻ മത്സരങ്ങൾക്ക് നേതൃത്വം നൽകും.
ഏഴു മുതൽ 10 വരെ ക്ലാസുകളിലുള്ള വിദ്യാർഥികൾക്കായി ചിത്രരചന മത്സരം, ചന്ദ്രനെ ആസ്പദമാക്കി പ്രസംഗ മത്സരം, നാലു മുതൽ ആറുവരെ ക്ലാസുകളിലുള്ളവർക്കായി ജിഗ്സോ പസിൽ, പൊതുജനങ്ങൾക്കായി ക്വിസ് മത്സരം, ശാസ്ത്ര പ്രഭാഷണങ്ങൾ എന്നിവയും നടക്കും. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: http://taralaya.karnataka.gov.in
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.