മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നന്മ കൾചറൽ ആൻഡ് സോഷ്യൽ ഫോറത്തിന്റെ സംഭാവന നോർക്ക വികസന ഓഫിസർ റീസ രഞ്ജിത്തിന് കൈമാറുന്നു
വയനാട് ദുരിതാശ്വാസ നിധിയിലേക്ക് 'നന്മ' സംഭാവന നൽകി
ബംഗളൂരു: നന്മ കൾചറൽ ആൻഡ് സോഷ്യൽ ഫോറം വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അറുപതിനായിരം രൂപ സംഭാവന നൽകി. സെക്രട്ടറി സജിത്ത് എൻ, ട്രഷറർ ശ്രീജിത്ത് എസ്.എസ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗംങ്ങളായ ദിലീപ്.എൻ, രഞ്ജിത്.ആർ, അദ്ദേഹത്തിന്റെ മകൻ വിസ്മയ് രഞ്ജിത് എന്നിവർ ചേർന്ന് ബംഗളൂരു നോർക്ക ഓഫിസർ റീസ രഞ്ജിത്തിന് ചെക്ക് കൈമാറി.
എട്ട് വർഷമായി ബന്നേർഘട്ട റോഡിലെ നന്ദി വുഡ്സ് അപ്പാർട്മെന്റ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അസോസിയേഷനിൽ പ്രധാനമായും ഐ.ടി മേഖലയിൽ പ്രവർത്തിക്കുന്ന നൂറോളം അംഗങ്ങളാണുള്ളത്. സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന അസോസിയേഷന്റെ നിലവിലെ പ്രസിഡന്റ് രാകേഷ് മേനോനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.