Posted On
date_range Updated On
date_range മൈസൂരുവിൽ മാരത്തൺ നാളെ
ബംഗളൂരു: ടി. നരസിപുര റോഡിലെ മൈസൂര്‍ കോളജ് ഓഫ് എൻജിനീയറിങ് ആന്‍ഡ് മാനേജ്മെന്റ്(എം.വൈ.സി.ഇ.എം) ആഭിമുഖ്യത്തിൽ ഞായറാഴ്ച 10 കിലോമീറ്റർ മാരത്തൺ സംഘടിപ്പിക്കും. കോട്ടെ ആഞ്ജനേയ ക്ഷേത്രത്തിന് മുന്നില്‍ രാവിലെ ആറിന് മാരത്തണിന് തുടക്കമാവും.
ഫ്ലാഗ് ഓഫ് ചടങ്ങിൽ എസ്.പി എന്‍. വിഷ്ണു വര്ധനന്, അന്താരാഷ്ട്ര ഖോ ഖോ താരം ബി. ചൈത്ര എന്നിവര്‍ മുഖ്യാതിഥികളാവും. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പങ്കെടുക്കാം. ഒന്ന്, രണ്ട്, മൂന്നു സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് യഥാക്രമം 10,000, 5000, 3000 എന്നിങ്ങനെ തുക പാരിതോഷികമായി ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് ഫോൺ: 9743349231.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.