മുസ്ലിംകളുടെ നാല് ശതമാനം ഒ.ബി.സി സംവരണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട്
മുസ്ലിം ലീഗ് ഭാരവാഹികൾ ബാംഗ്ലൂർ അർബൻ ഡെപ്യൂട്ടി കമീഷണർ കെ.എ. ദയാനന്ദിന്
നിവേദനം നൽകുന്നു
ബംഗളൂരു: മുസ്ലിംകളുടെ നാല് ശതമാനം ഒ.ബി.സി സംവരണം പുനഃസ്ഥാപിക്കണമെന്ന് മുസ്ലിം ലീഗ് ബാംഗ്ലൂർ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ബാംഗ്ലൂർ അർബൻ ഡെപ്യൂട്ടി കമീഷണർ കെ.എ. ദയാനന്ദിന് നിവേദനം നൽകി.
സിവിൽ സർവിസിലടക്കം എല്ലാ തൊഴിൽ മേഖലയിലും പിന്തള്ളപ്പെട്ടുപോയ ഒരു ജനവിഭാഗത്തിന്റെ അവകാശം സഹോദര സമുദായങ്ങൾക്കിടയിലെ വിവിധ വിഭാഗങ്ങൾക്ക് വീതിച്ചുനൽകിയത് സാമുദായിക വേർതിരിവുണ്ടാക്കും. വോട്ടു രാഷ്ട്രീയത്തിനായി നടത്തുന്ന ഇത്തരം നടപടികളിൽനിന്ന് സർക്കാർ പിന്തിരിയണം. ജില്ല പ്രസിഡന്റ് സയ്യിദ് മൗല, ജനറൽ സെക്രട്ടറി മുസ്തഫ അലി, സി.പി. സദഖത്തുല്ല, ജില്ല വൈസ് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ, സെക്രട്ടറിമാരായ ദസ്തഗീർ ബെയ്ഗ്, എം.പി. മദനി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.