അബ്ദുൽ ഖാദർ, കെ.ടി. കബീർ, അൻവർ
ബംഗളൂരു: ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് മൈസൂരു ജില്ല കമ്മിറ്റി നിലവിൽ വന്നു.പ്രസിഡന്റായി കെ.ടി. കബീറിനെയും സെക്രട്ടറിയായി കെ.വി. അബ്ദുൽ ഖാദറിനെയും അൻവർ ഇമേജിനെ ട്രഷററായും തെരഞ്ഞെടുത്തു.മൈസൂരു എ.ഐ.കെ.എം.സി.സി ഓഫിസിൽ നടന്ന യോഗത്തിൽ എ.ഐ.കെ.എം.സി.സി ദേശീയ പ്രസിഡന്റ് നൗഷാദ് അധ്യക്ഷത വഹിച്ചു.
മുസ്ലിംലീഗ് നാഷനൽ ഓർഗനൈസിങ് സെക്രട്ടറി ടി.പി. അഷ്റഫലി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. മൈസൂരു കെ.എം.സി.സി പ്രസിഡന്റ് സി.എം. അൻവർ, സെക്രട്ടറി കാസിം മൊകേരി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.