മു​ജാ​ഹി​ദ് സ​മ്മേ​ള​ന പ്ര​ചാ​ര​ണോ​ദ്ഘാ​ട​നം

ബം​ഗ​ളൂ​രു: വി​ശ്വ മാ​ന​വി​ക​ത​ക്ക് വേ​ദ​വെ​ളി​ച്ചം എ​ന്ന പ്ര​മേ​യ​ത്തി​ൽ ജ​നു​വ​രി 25 മു​ത​ൽ മ​ല​പ്പു​റം ക​രി​പ്പൂ​രി​ൽ തു​ട​ങ്ങു​ന്ന മു​ജാ​ഹി​ദ് പ​ത്താം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്റെ ബം​ഗ​ളൂ​രു​വി​ലെ പ്ര​ചാ​ര​ണോ​ദ്ഘാ​ട​നം ജ​യ​ന​ഗ​റി​ലെ ശി​ഹാ​ബ് ത​ങ്ങ​ൾ സെ​ന്റ​ർ ഫോ​ർ ഹ്യു​മാ​നി​റ്റി​യി​ൽ ന​ട​ന്നു. ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ കെ. ​ഷ​ബീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്നേ​ഹ​ത്തി​ന്റെ​യും മ​നു​ഷ്യ​ത്വ​ത്തി​ന്റെ​യും പ്ര​തീ​ക്ഷ​ക​ൾ ന​ഷ്ട​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ഖു​ർ​ആ​ൻ ഉ​ൽ​ബോ​ധി​പ്പി​ക്കു​ന്ന വി​ശ്വ​മാ​ന​വി​ക​ത ഒ​രു പ്ര​തീ​ക്ഷ​യാ​ണെ​ന്ന് അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​മ്മേ​ള​ന​ത്തി​ന്റെ ബം​ഗ​ളൂ​രു​വി​ലെ ര​ജി​സ്‌​ട്രേ​ഷ​ൻ റ​ഹീം ഖു​ബ നി​ർ​വ​ഹി​ച്ചു.

സി.​സി. ശ​കീ​ർ ഫാ​റൂ​ഖി, കെ.​എ​ൽ.​പി. ഹാ​രി​സ്, ഡോ. ​ഇ​സ്മാ​യി​ൽ ക​രി​യാ​ട്, ഡോ. ​അ​ബ്ദു​സ്സ​ലാം പു​ത്തൂ​ർ, അ​ന​സ് ക​ട​ലു​ണ്ടി, മി​റാ​ഷ്, റ​ഹ്‌​ഷാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Mujahid Conference campaign launch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.