ബംഗളൂരു: മൈസൂർ പാലസിനടുത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ബലൂൺ വിൽപനക്കാരനായ സലീം മരിച്ച ദാരുണ വിവരം സമൂഹമൊട്ടാകെ ഞെട്ടലോടെയാണ് അറിഞ്ഞത്. ബലൂണുകൾ നിറക്കുന്നതിനായി ഉപയോഗിച്ച ചെറിയ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സലീമിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൈസൂരിൽനിന്ന് ഉത്തര്‍പ്രദേശിലെ നാട്ടിലെത്തിക്കുക വലിയ ദൗത്യമായി.
സംഭവം നടന്ന ഉടൻ സലീമിന്റെ കുടുംബവുമായി ബന്ധപ്പെടുന്നതിനൊപ്പം മൃതദേഹം സ്വന്തം നാട്ടിലേക്കെത്തിക്കാനുള്ള ദൗത്യം എ.ഐ.കെ.എം.സി.സി മൈസൂർ ജില്ല നേതൃത്വം ഏറ്റെടുക്കുകയും എമർജൻസി ആംബുലൻസ് സേവനം ഒരുക്കി 5000ത്തിനടുത്ത് കിലോമീറ്റർ ദൂരം പിന്നിടേണ്ട കഠിനമായ യാത്രയായിട്ടും, മനുഷ്യധർമം മുൻനിർത്തി പല സംസ്ഥാനങ്ങൾ കടന്നുദിവസങ്ങളോളം നീണ്ട ആംബുലൻസ് യാത്രയിലൂടെ മൃതദേഹം നാട്ടിലെത്തിക്കുകയും അന്ത്യകർമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. ദൗത്യ പൂർത്തീകരണത്തിനുശേഷം തിരിച്ചെത്തിയ ഡ്രൈവർമാരായ അമീൻ, മുന്ന എന്നിവർക്ക് ഓഫിസിൽ സ്വീകരണം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.