ക്ഷേത്ര വഴിപാട് ഘോഷയാത്രക്ക് ബദ്രിയ മസ്ജിദിനു മുന്നിൽ നൽകിയ സ്വീകരണം
മംഗളൂരു: അമേവു ആദിശക്തി ദേവി ക്ഷേത്രം പുനഃപ്രതിഷ്ഠയുടെയും കലശാഭിഷേകത്തിന്റെയും ഭാഗമായി നടന്ന വഴിപാട് ഘോഷയാത്രക്ക് ബജൽ നന്തൂർ മസ്ജിദ് കമ്മിറ്റിയുടെ സ്വീകരണം. ക്ഷേത്രം മേധാവി വിത്തൽ പൂജാരിയുടെ നേതൃത്വത്തിൽ നടന്ന ഘോഷയാത്ര ബജൽ നന്തൂരിലെ ബദ്രിയ ജുമാ മസ്ജിദിന് മുന്നിലെത്തിയപ്പോൾ ജമാഅത്ത് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി നേതാക്കൾ വിശ്വാസികളെ അഭിവാദ്യം ചെയ്തു.
മധുരപലഹാരങ്ങൾ, ശീതളപാനീയങ്ങൾ, ഐസ്ക്രീം എന്നിവ വിതരണം നടത്തി. കങ്കനാടി ബ്രഹ്മ ബൈദർകൽ ക്ഷേത്രം പ്രസിഡന്റ് കെ. ചിത്തരഞ്ജൻ ഉൾപ്പെടെയുള്ള പ്രമുഖ സമുദായാംഗങ്ങൾ പങ്കെടുത്തു. ബദ്രിയ ജുമാ മസ്ജിദ് പ്രസിഡന്റ് ഡോ. അബ്ദുൽ റൗഫ്, വൈസ് പ്രസിഡന്റുമാരായ അഷ്റഫ് ബജാൽ, എച്ച്.എസ്. ഹനീഫ്, നസീർ ബജാൽ, ക്ഷേത്രം ഭാരവാഹികളായ വിത്തൽ പൂജാരി, ബറതേഷ് അമീൻ, ഹരിപ്രസാദ്, ഹേമന്ത് ഗരോഡി, നസീർ ബജൽ, അബൂബക്കർ, അബ്ദുൽ റസാഖ്, എം.ആർ. റഫീഖ്, ഷൗക്കത്ത് ഇബ്രാഹിം, യോഗേഷ് അത്താവർ, മാധവ് കൃഷ്ണപുര തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.