മന്ത്രി ഡോ. ശരൺ പ്രകാശ് പാട്ടീൽ
ബംഗളൂരു: സംസ്ഥാനത്ത് കൂടുതൽ പെരിഫറൽ കാൻസർ സെന്ററുകൾ ആരംഭിക്കുമെന്ന് സർക്കാർ. കിദ്വായ് മെമോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയുടെ (കെ.എം.ഐ.ഒ) തിരക്ക് കുറക്കുന്നത്തിനാണ് പദ്ധതി. കലബുറഗിയിൽ ഇത്തരത്തിലുള്ള കേന്ദ്രത്തിന്റെ നിർമാണം പൂർത്തിയായതായി നിയമസഭ സമ്മേളനത്തിനിടയിലുള്ള ചോദ്യത്തിന് മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ഡോ. ശരൺപ്രകാശ് പാട്ടീൽ രേഖാമൂലം മറുപടി പറഞ്ഞു. മൈസൂരുവിലും തുമക്കുരുവിലും പി.സി.സിയുടെ നിർമാണം പൂർത്തിയായി. ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനായി വകുപ്പ് ടെൻഡറുകൾ ക്ഷണിച്ചു.
ശിവമൊഗ്ഗ, ബിദർ, റായ്ച്ചൂർ, ബെലഗാവി എന്നിവിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2025 മേയിലാണ് മൈസൂരിലെ ജില്ല ആശുപത്രിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ കീമോതെറാപ്പി ഡേ കെയർ സെന്റര്‍ ഉദ്ഘാടനംചെയ്തത്. കണക്കുകൾ പ്രകാരം, പ്രതിവർഷം ഏകദേശം 22,600 കാൻസർ രോഗികള്‍ ഇവിടെ കാൻസർ ചികിത്സക്ക് എത്തുന്നു. കൂടാതെ 3.97 ലക്ഷം രോഗികള്‍ തുടർചികിത്സക്കായും എത്തുന്നു. തിരക്ക് കുറക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. രോഗികൾക്ക് അസൗകര്യം ഉണ്ടാകാതിരിക്കാൻ ഫാർമസി, ലബോറട്ടറി സേവനങ്ങൾ എന്നിവ 24 മണിക്കൂറും പ്രവര്‍ത്തിക്കും. റേഡിയേഷൻ തെറപ്പി മൂന്ന് ഷിഫ്റ്റുകളിലായാണ് ചെയ്യുന്നത്. ഡേകെയർ സൗകര്യത്തിനായി 40 കിടക്കകളിൽ നിന്ന് 60 കിടക്കകളായി വർധിപ്പിക്കും. നിലവിലുള്ള 874 ബെഡുകളിലേക്ക് 450 പുതിയ കിടക്കകൾകൂടി വാങ്ങിയെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.