ബംഗളൂരു: മലബാർ മുസ്ലിം അസോസിയേഷന് (എം.എം.എ) കീഴിൽ നൽകിവരുന്ന വാർഷിക റിലീഫിനായുള്ള അപേക്ഷകൾ ഫെബ്രുവരി 10 വരെ സ്വീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മൈസൂർ റോഡിലെ കർണാടക മലബാർ സെന്ററിലെ ഓഫിസിൽ നേരിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച് സർവേ നടത്തിയാണ് അർഹരെ കണ്ടെത്തുക. ഓട്ടോറിക്ഷകൾ, തയ്യൽ മെഷീനുകൾ, ഉന്തുവണ്ടികൾ, മുച്ചക്ര സൈക്കിൾ, ചികിത്സ സഹായം, ധനസഹായങ്ങൾ മുതലായവയാണ് വിതരണം ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 90711 20120, 98864 33722 നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.