എ.ഐ.കെ.എം.സി.സി-എസ്.ടി.സി.എച്ച് സംഘടിപ്പിച്ച വളന്റിയേഴ്സ് മീറ്റ് ദേശീയ ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: സാന്ത്വന പരിചരണ പ്രവർത്തനത്തിന്റെ നട്ടെല്ലാണ് വളന്റിയർമാരെന്നും സാമൂഹിക പങ്കാളിത്തത്തോടെയുള്ള സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ പ്രയാസപ്പെടുന്നവർക്ക് വലിയ ആശ്വാസമാണെന്നും എ.ഐ.കെ.എം.സി.സി-എസ്.ടി.സി.എച്ച് വളന്റിയേഴ്സ് മീറ്റ് അഭിപ്രായപ്പെട്ടു. ലോകാരോഗ്യ സംഘടന നിഷ്കർഷിച്ച പാഠ്യപദ്ധതി അനുസരിച്ച് സംഘടിപ്പിച്ച പരിശീലന പരിപാടി എ.ഐ.കെ.എം.സി.സി ദേശീയ ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു.
സെൻട്രൽ കമ്മിറ്റി സെക്രട്ടറി വി.കെ. നാസിർ ഹാജി അധ്യക്ഷതവഹിച്ചു. എസ്.ടി.സി.എച്ച് പാലിയേറ്റിവ് കോഓഡിനേറ്റർ റിയാസ് സ്വാഗതം പറഞ്ഞു. പാലിയേറ്റിവ് ഡയറക്ടർ ഡോ. എം.എ. അമീറലി, നഴ്സിങ് ഹെഡ് പ്രിൻസ് വി.വി എന്നിവർ ക്ലാസിന് നേതൃത്വം നൽകി. സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബ്ദുല്ല മാവള്ളി, റസാഖ് എം.കെ, സലീം കെ.ആർ പുര, ഹൈദരലി നീലസാന്ദ്ര, അർച്ചന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.