ബംഗളൂരു: സംസ്ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്ന മെഡിക്കൽ ക്ലിനിക്കുകളും ലാബുകളും കണ്ടെത്താൻ നടപടി കർശനമാക്കി ആരോഗ്യവകുപ്പ്. നിലവിൽ സംസ്ഥാനത്തെ എല്ലാ സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്യണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
2017ലെ കർണാടക പ്രൈവറ്റ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ട് പ്രകാരമാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. രജിസ്ട്രേഷൻ നടത്താത്ത സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും. അനധികൃത സ്ഥാപനങ്ങളുടെ നടത്തിപ്പുകാർക്ക് മൂന്നുവർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റം ചുമത്തി കേസെടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.