മംഗളൂരു: സാമുദായിക സംഘർഷം രൂക്ഷമാകുന്ന ദക്ഷിണ കന്നട ജില്ലയിൽ പൊലീസ് ഇൻസ്പെക്ടർമാരുടെ സ്ഥലംമാറ്റം ആരംഭിച്ചു. സംസ്ഥാന സർക്കാർ നിരവധി ജില്ലകളിലായി വലിയ പുനഃസംഘടനയാണ് നടത്തിയത്. മംഗളൂരുവിൽ അബ്ദുൾ റഹ്മാന്റെ കൊലപാതകത്തെ തുടർന്നാണ് ഈ നീക്കം. പൊലീസ് കമീഷണറെയും ജില്ല പൊലീസ് സൂപ്രണ്ടിനെയും വേഗത്തിൽ സ്ഥലം മാറ്റി, പകരം മുതിർന്ന ഉദ്യോഗസ്ഥരെ നിയമിച്ചു.
പുതിയ ഉത്തരവുകളിൽ, ഉഡുപ്പി തീരദേശ സുരക്ഷ പൊലീസ് ഇൻസ്പെക്ടർ പ്രമോദ് കുമാറിനെ മഹേഷ് പ്രസാദിന് പകരമായി സൂറത്ത്കൽ പൊലീസ് സ്റ്റേഷനിലെ പുതിയ ഇൻസ്പെക്ടറായി നിയമിച്ചു. പകരം ചിക്കമഗളൂരു ടൗൺ പൊലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചിരുന്ന ഗവിരാജ് ആർപിയെ നിയമിച്ചു.
മംഗളൂരു ഈസ്റ്റ് (കദ്രി) പൊലീസ് സ്റ്റേഷനിൽ, കോടിക്കണക്കിന് രൂപയുടെ തൊഴിൽ തട്ടിപ്പ് കേസിലെ പ്രതിയുമായി ഒത്തുകളിച്ചു എന്നാരോപിച്ച് ഇൻസ്പെക്ടർ സോമശേഖറിനെ സസ്പെൻഡ് ചെയ്തു. അദ്ദേഹത്തിന് പകരം മംഗളൂരു തീരദേശ സുരക്ഷ പൊലീസിൽനിന്ന് അനന്ത് പത്മനാഭയെ നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.