വി​മാ​ന​ത്തി​ൽ ബീ​ഡി വ​ലി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: വി​മാ​ന​ത്തി​ലി​രു​ന്ന് ബീ​ഡി വ​ലി​ച്ച​യാ​ൾ ബം​ഗ​ളൂ​രു കെം​പെ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​റ​സ്റ്റി​ലാ​യി.

രാ​ജ​സ്ഥാ​നി​ലെ മാ​ർ​വാ​ർ സ്വ​ദേ​ശി​യാ​യ 56കാ​ര​നാ​ണ് ആ​കാ​ശ എ​യ​റി​ൽ ബീ​ഡി വ​ലി​ച്ച് വെ​ട്ടി​ലാ​യ​ത്. അ​ഹ​മ്മ​ദാ​ബാ​ദി​ൽ​നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ വി​മാ​ന​ത്തി​ലെ ശു​ചി​മു​റി​യി​ൽ പോ​യി ബീ​ഡി​വ​ലി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​മാ​ന ജീ​വ​ന​ക്കാ​ർ ഇ​യാ​ളെ പി​ടി​ച്ചു​വെ​ച്ചു.

ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ​തോ​​ടെ വി​മാ​ന​ത്താ​വ​ള പൊ​ലീ​സി​ന് ഇ​യാ​ളെ കൈ​മാ​റി. ആ​ദ്യ​മാ​യാ​ണ് വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്ന​തെ​ന്നും പു​ക​വ​ലി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നെ​ന്നും ട്രെ​യി​നി​ൽ ചെ​യ്യു​ന്ന​തു​പോ​ലെ ചെ​യ്ത​താ​ണെ​ന്നും ഇ​യാ​ൾ ചോ​ദ്യം​ചെ​യ്യ​ലി​ൽ വെ​ളി​​പ്പെ​ടു​ത്തി. സ​ഹ​യാ​ത്രി​ക​രു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് കേ​സെ​ടു​ത്തു.

Tags:    
News Summary - Man arrested for pulling beedi on plane

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.