Representation Image
Posted On
date_range Updated On
date_range മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചനിലയിൽ
ബംഗളൂരു: മൈസൂരുവിലെ കോളജ് ഹോസ്റ്റലിൽ മലയാളി നഴ്സിങ് വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. ചാർക്കോസ് കോളജ് ഓഫ് നഴ്സിങ്ങിലെ രണ്ടാം വർഷ വിദ്യാർഥിനി മലപ്പുറം തീണ്ടേക്കാട് മേലെവട്ടശ്ശേരി പ്രകാശന്റെ മകൾ രുദ്രയാണ് (20) മരിച്ചത്. വിദ്യാർഥികൾ ക്ലാസ് വിട്ട് തിരിച്ചെത്തിയപ്പോഴാണ് രുദ്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ബുധനാഴ്ച വൈകീട്ട് വീട്ടിലെത്തിച്ചു. മാതാവ്: കനകമണി (ബിന്ദു). സഹോദരങ്ങൾ: ആര്യ, കൃഷ്ണ, കൃപ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.