മഹേഷ് വിക്രം ഹെഗ്ഡ
മംഗളൂരു: ‘പോസ്റ്റ് കാർഡ്’ എന്ന പേരിൽ ഫേസ്ബുക്കിൽ പ്രകോപനപരമായ സന്ദേശം പോസ്റ്റ് ചെയ്തതിന് പ്രാദേശിക ചാനൽ മേധാവി മഹേഷ് വിക്രം ഹെഗ്ഡക്കെതിരെ (39) മംഗളൂരു സിറ്റി പൊലീസ് കേസെടുത്തു.
‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഒരിക്കൽ മാത്രം, ഗണേശ ഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞവരുടെ പള്ളിയിലേക്ക് ഒരു ബുൾഡോസർ അയക്കാൻ ധൈര്യപ്പെട്ടോ? അതിനുശേഷം, സംസ്ഥാനത്ത് ഒരിടത്തും ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ല’ എന്ന് അദ്ദേഹം തന്റെ പോസ്റ്റിൽ എഴുതി. ഇതിന്റെ അടിസ്ഥാനത്തിൽ, മൂഡ്ബിദ്രി പൊലീസ് സി.ആർ.പി.സി നമ്പർ 143/2025, ബി.എൻ.എസ് സെക്ഷൻ 353(2) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
അന്വേഷണം ആരംഭിച്ച മൂഡ്ബിദ്രി പൊലീസ് ബംഗളൂരുവിൽനിന്ന് ഇയാളെ അറസ്റ്റ് ചെയ്ത് മൂഡ്ബിദ്രിയിലെ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. മഹേഷ് വിക്രം ഹെഗ്ഡെയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.