Posted On
date_range Updated On
date_range മടപ്പള്ളി കോളജ് കൂട്ടായ്മ കുടുംബ സംഗമം നാളെ
ബംഗളൂരു: മടപ്പള്ളി ഗവൺമെന്‍റ് കോളജിലെ പൂർവ വിദ്യാർഥികളുടെ ബംഗളൂരുവിലെ കൂട്ടായ്മയായ ‘മടപ്പള്ളി കോളജ് അലുംമ്നി-ബാംഗ്ലൂർ’ കുടുംബ സംഗമം ജനുവരി 29ന് നടക്കും. വൈകുന്നേരം മുതൽ ഇന്ദിരാനഗറിലുള്ള ഇ.സി.എ ക്ലബിലാണ് പരിപാടി.
കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ, കരോക്കെ ഗാനമേള തുടങ്ങിയ ഉണ്ടാകുമെന്ന് പ്രസിഡന്‍റ് അഡ്വ. പ്രമോദ് നമ്പ്യർ, സെക്രട്ടറി ഷിനോദ് പി.യു, പ്രോഗ്രാം കമ്മിറ്റി കൺവീനർ ജി. വേണുഗോപാൽ എന്നിവർ അറിയിച്ചു. ബംഗളൂരുവിൽ താമസിക്കുന്ന മടപ്പള്ളി കോളേജിലെ പൂർവ വിദ്യാർഥികൾ കുടുംബസമേതം പങ്കെടുക്കണം. ഫോൺ: 9341240641, 9886401801.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.