ബം​ഗ​ളൂ​രു ലു​ലു​വി​ൽ സീ​ഫു​ഡ് ഫെ​സ്റ്റി​വ​ൽ മ​ന്ത്രി മം​ഗ​ൾ എ​സ്. വൈ​ദ്യ ഉ​ദ്ഘാ​ട​നം ചെ​യ്ത​പ്പോ​ൾ

ലു​ലു​വി​ൽ സീ​ഫു​ഡ് ഫെ​സ്റ്റി​വ​ൽ

ബം​ഗ​ളൂ​രു: ലോ​ക​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള വ്യ​ത്യ​സ്ത സ​മു​ദ്രോ​ൽ​പ​ന്ന​ങ്ങ​ളും രു​ചി​ക​ര​മാ​യ മ​ത്സ്യ​വി​ഭ​വ​ങ്ങ​ളു​മാ​യി സീ​ഫു​ഡ് ഫെ​സ്റ്റി​വ​ലി​ന് ലു​ലു​വി​ൽ തു​ട​ക്ക​മാ​യി. ക​ർ​ണാ​ട​ക മ​ത്സ്യ​ബ​ന്ധ​ന മ​ന്ത്രി മം​ഗ​ൾ എ​സ്. വൈ​ദ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജാ​ജി​ന​ഗ​ർ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ലും ക​ന​ക്പു​ര ലു​ലു ഡെ​യ്‍ലി​യി​ലു​മാ​ണ് സീ​ഫു​ഡ് ഫെ​സ്റ്റ്. പ്രാ​ദേ​ശി​ക മ​ത്സ്യ​ങ്ങ​ളു​ടെ​യും ലോ​ക​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത മ​ത്സ്യ​ങ്ങ​ളു​ടെ​യും വി​പു​ല​മാ​യ ക​ല​വ​റ​യാ​ണ് ലു​ലു​വി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

മീ​ൻ വി​ഭ​വ​ങ്ങ​ളു​ടെ പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. മ​ത്സ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും ല​ഭ്യ​മാ​ണ്. ഫെ​ബ്രു​വ​രി 11ന് ​ഫെ​സ്റ്റ് സ​മാ​പി​ക്കും.

Tags:    
News Summary - Lulu's Seafood Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.