ഇലക്ട്രോണിക് സിറ്റി എം.ഫൈവ് മാളിൽ ലുലു ഡെയ്ലിയുടെ ഉദ്ഘാടനം കർണാടക ഗതാഗത-മുസ്റെ വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി നിർവഹിക്കുന്നു. ലുലു ഗ്രൂപ് ചെയർമാൻ എം.എ.
യൂസുഫലി, എം.ഫൈവ് മഹേന്ദ്ര ഗ്രൂപ് ചെയർമാൻ ബി.ടി. നാഗരാജ് റെഡ്ഡി, ചിക്ക്പേട്ട് എം.എൽ.എ ഉദയ് ബി. ഗരുഡാചാർ, ലുലു ഗ്രൂപ് മാനേജ്മെന്റ് അംഗങ്ങൾ തുടങ്ങിയവർ സമീപം
ബംഗളൂരു: ബംഗളൂരു നഗരത്തിൽ ലുലു ഗ്രൂപ്പിന്റെ നാലാമത്തെ സ്റ്റോർ ഇലക്ട്രോണിക് സിറ്റി എം.ഫൈവ് മാളിൽ തുറന്നു. ഞായറാഴ്ച രാവിലെ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയുടെ സാന്നിധ്യത്തിൽ കർണാടക ഗതാഗത-മുസ്റെ വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി ഉദ്ഘാടനം നിർവഹിച്ചു.
പുതിയ ലുലു ഡെയ്ലി സ്റ്റോറി ആയിരത്തിലേറെ പേർക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരം നൽകുന്നതായും കർഷകരുടെ പ്രാദേശിക വിപണിയെ മെച്ചപ്പെടുത്തുന്നതായും എം.എ. യൂസുഫലി പറഞ്ഞു. ചടങ്ങിൽ എം.ഫൈവ് മഹേന്ദ്ര ഗ്രൂപ് ചെയർമാൻ ബി.ടി. നാഗരാജ് റെഡ്ഡി, ചിക്ക്പേട്ട് എം.എൽ.എ ഉദയ് ബി. ഗരുഡാചാർ, ലുലു എക്സി. ഡയറക്ടർ അഷ്റഫ് അലി, ലുലു ഇന്റർനാഷനൽ ഹോൾഡിങ്സ് ഡയറക്ടർ എ.വി. ആനന്ദ്, ലുലു ഗ്രൂപ് ഇന്ത്യ ഡയറക്ടർ ആൻഡ് സി.ഇ.ഒ നിഷാദ് എം.എ, ഡയറക്ടർ ഫഹാസ് അഷ്റഫ്, സി.ഒ.ഒ രജിത് രാധാകൃഷ്ണൻ, ലുലു കർണാടക റീജൻ ഡയറക്ടർ ഷരീഫ് കെ.കെ, റീജനൽ മാനേജർ ജമാൽ കെ.പി തുടങ്ങിയവർ പങ്കെടുത്തു. 45,000 ചതുരശ്ര അടിയിൽ ഒരുക്കിയ ലുലു ഡെയ്ലി സ്റ്റോറിനായി 700 പാർക്കിങ് ഇടങ്ങളും ഒരുക്കിയതായി മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.