മുഹമ്മദ് ഷമീൽ
മംഗളൂരു: മലയാളി വിദ്യാർഥിയായിരുന്ന യുവാവിനെ കണ്ടെത്താൻ മംഗളൂരു കൊണാജെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കാസർകോട് സ്വദേശി കെ.എം. സലിമിന്റെ മകൻ മുഹമ്മദ് ഷമീലിനെ (21) ഏഴുവർഷം മുമ്പാണ് കാണാതായത്.
ഉള്ളാളിലെ സ്വകാര്യ കോളജ് പ്രിൻസിപ്പൽ അബ്ദുൽ ഷെരീഫ് (58) സമർപ്പിച്ച പരാതിയിൽ പറയുന്നത് യുവാവ് അവസാനമായി കോളജ് പരിസരം സന്ദർശിച്ചത് 2018 ഏപ്രിൽ 17ന് രാവിലെ 11.34 ഓടെയാണ്.പാർക്കിങ് ഏരിയക്ക് സമീപം കണ്ടെങ്കിലും കോളജിൽ പ്രവേശിക്കുകയോ വീട്ടിലേക്ക് മടങ്ങുകയോ ചെയ്തില്ല. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നിവ സംസാരിക്കാൻ അറിയാം.
മുഹമ്മദ് ഷമീലിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0824-2220800 എന്ന നമ്പറിൽ മംഗളൂരു സിറ്റി പൊലീസ് കൺട്രോൾ റൂമിലോ 0824-2220536, 9091873198, 9535247535 എന്നീ നമ്പറുകളിൽ കൊണാജെ പൊലീസ് സ്റ്റേഷനിലോ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.