ബംഗളൂരു: പൂജ, ദീപാവലി അവധിത്തിരക്ക് പരിഗണിച്ചുകൊണ്ട് കൊച്ചുവേളി - എസ്.എം.വി.ടി - കൊച്ചുവേളി സ്പെഷൽ വീക്ക് ലി എക്സ്പ്രസ് (06083/06084) നവംബർ ആറു വരെ നീട്ടി. കൊച്ചുവേളി - എസ്.എം.വി.ടി റൂട്ടിൽ ഒക്ടോബർ 1, 8, 15, 22, 29 നവംബർ അഞ്ച് തീയതികളിലും എസ്.എം.വി.ടി - കൊച്ചുവേളി റൂട്ടിൽ ഒക്ടോബർ 2, 9, 16, 23, 30, നവംബർ ആറ് തീയതികളിലുമാണ് സർവിസുണ്ടാവുക.
കൊച്ചുവേളിയിൽ നിന്നും വൈകീട്ട് 6.05ന് പുറപ്പെടുന്ന ട്രെയിൻ കോട്ടയത്ത് 8.57നും എറണാകുളം ടൗണിൽ 10.10നും പാലക്കാട് പുലർച്ച 12.50നും കൃഷ്ണരാജപുരം 9.28നും എസ്.എം.വി.ടിയിൽ 10.55നും എത്തിച്ചേരും.
തിരികെ കൊച്ചുവേളിയിലേക്ക് എസ്.എം.വി.ടിയിൽ നിന്നും ഉച്ചക്ക് 12.45ന് പുറപ്പെടുന്ന ട്രെയിൻ കൃഷ്ണരാജപുരത്ത് 12.53നും പാലക്കാട് 9.10നും എറണാകുളം ടൗണിൽ 1.30നും കൊച്ചുവേളിയിൽ അടുത്ത ദിവസം രാവിലെ 6.45നും എത്തിച്ചേരും. പോത്തന്നൂർ - ഇരിഗൂർ വഴി സർവിസ് നടത്തുന്നതിനാൽ കോയമ്പത്തൂരിന് പകരം പോത്തന്നൂരിലാണ് സ്റ്റോപ്പുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.