Posted On
date_range Updated On
date_range മദ്യലഹരിയിൽ യാത്രക്കാരൻ; യശ്വന്ത്പൂര്‍ തീവണ്ടിയുടെ ചങ്ങല വലിച്ചു
ബംഗളൂരു: യശ്വന്ത്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട യശ്വന്ത്പൂര്‍-വാസ്കോഡഗാമ എക്സ്പ്രസിൽ യാത്രക്കാരൻ ചങ്ങല വലിച്ചു.
തിങ്കളാഴ്ച എസ് ത്രീ കോച്ചിലാണ് സംഭവം. കോച്ചില്‍ 14 യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
പ്രതി മദ്യപിച്ചിരുന്നതായി കണ്ടെത്തി. അന്വേഷണം നടന്നുവരികയാണെന്ന് ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.