കെ.എൻ.എസ്.എസ് വിജയനഗർ കരയോഗം വാർഷിക കുടുംബസംഗമം വിജയനഗർ എം.എൽ.എ എം. കൃഷ്ണപ്പ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: കെ.എൻ.എസ്.എസ് വിജയനഗർ കരയോഗം വാർഷിക കുടുംബ സംഗമം അത്തിഗുപ്പെ മെട്രോ സ്റ്റേഷന് സമീപം ബണ്ട്സ് സംഘ ഹാളിൽ അരങ്ങേറി. മുഖ്യാതിഥി വിജയനഗർ എം.എൽ.എ എം. കൃഷ്ണപ്പ ഉദ്ഘാടനം ചെയ്തു.
തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് പി.എസ്. പിള്ള അധ്യക്ഷത വഹിച്ചു. കർണാടക വനിത കമീഷൻ ചെയർപേഴ്സൻ ഡോ. നാഗലക്ഷ്മി ചൗധരി, സംവിധായകൻ നവീൻ ദ്വാരക നാഥ്, ചാനൽ അവതാരക ദിവ്യ ജ്യോതി, കെ.എൻ.എസ്.എസ് വൈസ് ചെയർമാൻ കെ.വി. ഗോപാലകൃഷ്ണൻ കരയോഗം സെക്രട്ടറി രാജ്മോഹൻ, ട്രഷറർ വേണുഗോപാൽ, മഹിള വിഭാഗം പ്രസിഡന്റ് ഗിരിജ നായർ, സെക്രട്ടറി അനിത മുരളി എന്നിവർ പങ്കെടുത്തു.
അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണം, ഓണസദ്യ എന്നിവയുണ്ടായിരുന്നു. വൈകുന്നേരം സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ചെയർമാൻ ആർ. മനോഹര കുറുപ്പ്, ജനറൽ സെക്രട്ടറി ടി.വി. നാരായണൻ, ട്രഷറർ വിജയ് കുമാർ, വൈസ് ചെയർമാൻ ജി. മോഹൻകുമാർ, ജോ. ജനറൽ സെക്രട്ടറി ഹരീഷ് കുമാർ, മുൻ ചെയർമാൻ രാമചന്ദ്രൻ പാലേരി, മുൻ ജോ. ട്രഷറർ സി. വേണുഗോപാൽ എന്നിവർ പങ്കെടുത്തു. തുടർന്ന് കെ.എൻ.എസ്.എസ് മ്യൂസിക് ബാൻഡ് സംഗീതികയുടെ ഗായകർ അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.