കേ​ര​ള സ​മാ​ജം സം​ഘ​ടി​പ്പി​ച്ച തി​രു​വാ​തി​ര മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച നീ​തു ല​ക്ഷ്മി​യും (ക​ല്യാ​ൺ ന​ഗ​ർ) സം​ഘ​വും കേ​ര​ള സ​മാ​ജം ഭാ​ര​വാ​ഹി​ക​ളോ​ടൊ​പ്പം

കേ​ര​ള സ​മാ​ജം പ​ഞ്ചാ​രി​മേ​ളം അ​ര​ങ്ങേ​റ്റം

ബം​ഗ​ളൂ​രു: ബാം​ഗ്ലൂ​ർ കേ​ര​ള സ​മാ​ജം ക​ന്‍റോ​ൺ​മെ​ന്‍റ് സോ​ൺ ആ​ർ​ട്സ് അ​ക്കാ​ദ​മി, ബാം​ഗ്ലൂ​ർ ക​ലാ​ക്ഷേ​ത്ര​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന ചെ​ണ്ട ക്ലാ​സി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ എ​ട്ടു വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഞ്ചാ​രി​മേ​ളം അ​ര​ങ്ങേ​റ്റം ജെ.​സി ന​ഗ​റി​ലു​ള്ള അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്നു.

അ​യി​ലൂ​ർ പ്ര​ഭു​കു​മാ​റി​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ ചെ​ണ്ട അ​ഭ്യ​സി​ച്ച സു​ജി​ത് ശ​ശി​കു​മാ​ർ, നി​ഖി​ൽ സു​ജി​ത് മേ​നോ​ൻ, ശ്രീ​ദേ​വി വി.​കെ, ര​മ്യ ഹ​രി​കു​മാ​ർ, കീ​ർ​ത്ത​ന ഹ​രി​കു​മാ​ർ, സ​നു​ഷ് എ​സ്‌, അ​ർ​ച്ചി​ത കെ. ​നാ​യ​ർ, ന​വ​നീ​ത് കെ. ​നാ​യ​ർ എ​ന്നി​വ​രു​ടെ അ​ര​ങ്ങേ​റ്റ​മാ​ണ് ന​ട​ന്ന​ത്. തു​ട​ർ​ന്ന് ന​ട​ന്ന യോ​ഗ​ത്തി​ൽ കേ​ര​ള സ​മാ​ജം ക​ന്‍റോ​ൺ​മെ​ന്‍റ് സോ​ൺ ചെ​യ​ർ​പേ​ഴ്സ​ൻ ലൈ​ല രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി കു​മാ​ർ, ട്ര​ഷ​റ​ർ പി.​വി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ, കെ.​എ​ൻ.​ഇ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, സെ​ക്ര​ട്ട​റി ജെ​യ്ജോ ജോ​സ​ഫ്, സോ​ൺ ക​ൺ​വീ​ന​ർ ഹ​രി​കു​മാ​ർ, ജെ.​സി ന​ഗ​ർ അ​യ്യ​പ്പ​ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് സു​കു​മാ​ര​ൻ, സെ​ക്ര​ട്ട​റി ശ​ശി കു​മാ​ർ, കേ​ര​ള സ​മാ​ജം ഭാ​ര​വാ​ഹി​ക​ളാ​യ ജി. ​വി​നു, ബി.​വി. ര​മേ​ഷ്, അ​നു അ​നി​ൽ, സു​ധ സു​ധീ​ർ, ല​തി​ക ബി. ​നാ​യ​ർ, ഷി​നോ​ജ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

News Summary - Kerala Samajam Pancharimelam and Debuts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.