ബാംഗ്ലൂർ കേരള സമാജം ഈസ്റ്റ് സോൺ കുടുംബസംഗമം പ്രസിഡന്റ് സി.പി. രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ബാംഗ്ലൂർ കേരള സമാജം ഈസ്റ്റ് സോണിന്റെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ ജി. വിനു അധ്യക്ഷത വഹിച്ചു. സമാജം ജനറൽ സെക്രട്ടറി റജികുമാർ, വൈസ് പ്രസിഡന്റ് പി.കെ. സുധീഷ്, ട്രഷറർ പി.വി.എൻ. ബാലകൃഷ്‌ണൻ, ജോ. സെക്രട്ടറി ജെയ്ജോ ജോസഫ്, അസി. സെക്രട്ടറി വി.എൽ. ജോസഫ്,
സോൺ വൈസ് ചെയർമാൻ സോമരാജ്, ജോ. കൺവീനർ രാജീവ്, ആഘോഷ കമ്മിറ്റി കൺവീനർ ജയപ്രകാശ്, യൂത്ത് വിങ് ചെയർമാൻ രജീഷ്, കോത്താനൂർ യൂനിറ്റ് കൺവീനർ ജെയ്സൺ ലൂക്കോസ്, പ്രോഗ്രാം കൺവീനർ സുമോജ് മാത്യു, പി.കെ. രഘു, വിനോദ് തുടങ്ങിയവർ സംബന്ധിച്ചു. വിപിനും സംഘവും അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.