കേരളസമാജം ദൂരവാണിനഗറിന് കീഴിലെ സോണുകളുടെ സംയുക്ത മേഖല കലോത്സവ ഉദ്ഘാടന ചടങ്ങിൽനിന്ന്
ബംഗളൂരു: കേരളസമാജം ദൂരവാണിനഗറിന്റെ എട്ടു സോണുകളുടെ സംയുക്ത മേഖല കലോത്സവം ഉദ്ഘാടനം സമാജം പ്രസിഡന്റ് മുരളീധരൻ നായർ, സോണൽ സെക്രട്ടറിമാരായ രാധാകൃഷ്ണൻ ഉണ്ണിത്താൻ, സുഖിലാൽ, എസ്. വിശ്വനാഥൻ, ഇ. പ്രസാദ്, സുകുമാരൻ, പുരുഷോത്തമൻ നായർ, പവിത്രൻ കെ.കെ, ബാലകൃഷ്ണ പിള്ള എന്നിവർ വിളക്ക് കൊളുത്തി നിർവഹിച്ചു.
വിജിനപുര ജൂബിലി സ്കൂളിൽ നടന്ന പരിപാടിയിൽ കുട്ടികളടക്കം നൂറോളം കലാകാരന്മാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാ കലാകാരന്മാരെയും സമാജം പ്രവർത്തക സമിതി അംഗങ്ങൾ സമ്മാനം നൽകി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.