കേരളസമാജം കന്റോൺമെന്റ് സോണിന്റെ ചെണ്ട പഠന ക്ലാസ് ഉദ്ഘാടനം ചെയ്തപ്പോൾ
ബംഗളൂരു: ബാംഗ്ലൂർ കേരളസമാജം കന്റോൺമെന്റ് സോണിന്റെ ആഭിമുഖ്യത്തിൽ ചെണ്ട പഠന ക്ലാസ് തുടങ്ങി. പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സോൺ വൈസ് ചെയർമാൻ ശശിധരൻ അധ്യക്ഷത വഹിച്ചു.
സോൺ വൈസ് ചെയർമാൻ മുരളീധരൻ, കൺവീനർ ഹരികുമാർ, മധുസൂദനൻ, വിജേഷ്, വനിതവിഭാഗം ചെയർപേഴ്സൻ ദിവ്യ മുരളി, വൈസ് ചെയർമാൻ രമ്യ ഹരികുമാർ തുടങ്ങിയവർ സംബന്ധിച്ചു. ആർ.ടി. നഗർ കാവേരി നഗറിലെ കെ.എച്ച്.ബി റോഡിലുള്ള കേരളസമാജം ഹാളിൽ നടക്കുന്ന ക്ലാസിന് വാദ്യ അധ്യാപകൻ കലാശ്രീ അയലൂർ പ്രഭുകുമാർ നേതൃത്വം നൽകും. ഫോൺ: 9686665995.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.