കേരളസമാജം ബംഗളൂരു സൗത്ത് വെസ്റ്റ് നടത്തിയ യോഗം
ബംഗളൂരു: കേരളസമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്റെ വനിത, യുവജന, ബാലവിഭാഗങ്ങളുടെ 2023-24 വർഷത്തേക്കുള്ള ഉപസമിതിയെയും ഓണാഘോഷ കമ്മിറ്റിയേയും യോഗത്തിൽ തെരഞ്ഞെടുത്തു. ലെഫ്റ്റനന്റ് കേണലായി സ്ഥാനക്കയറ്റം ലഭിച്ച സാജെറ്റ് ജോസഫിനെ സമാജം ആദരിച്ചു. മലയാളം മിഷൻ കർണാടക ചാപ്റ്റർ പി.ആർ.ഒ അനീസ് മുഖ്യപ്രഭാഷണം നടത്തി. സമാജം പ്രസിഡന്റ് അഡ്വ. പ്രമോദ് വരപ്രത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രദീപ് സ്വാഗതവും ജോ. ട്രഷറർ അരവിന്ദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.