കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് സംഘടിപ്പിച്ച പ്രവേശനോത്സവത്തിൽനിന്ന്
Posted On
date_range Updated On
date_range കണിക്കൊന്ന, ആമ്പൽ പ്രവേശനോത്സവം സംഘടിപ്പിച്ചു
ബംഗളൂരു: കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് പ്രവേശനോത്സവം സംഘടിപ്പിച്ചു. മലയാളം മിഷൻ കണിക്കൊന്ന, ആമ്പൽ ക്ലാസുകളിലേക്കുള്ള പ്രവേശനോത്സവം സമാജം വൈസ് പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി അധ്യക്ഷതയിൽ മിഷൻ പ്രസിഡന്റ് കെ. ദാമോദരൻ ഉദ്ഘാടനം ചെയ്തു. മിഷൻ ജോ. സെക്രട്ടറി ജിസ്സോ ജോസ് ആശംസാപ്രസംഗം നടത്തി.
ഇ. ശിവദാസ്, രജീഷ്, സന്ധ്യ വേണു, ഗോപിക എന്നിവർ സംസാരിച്ചു.മിഷൻ അക്കാദമിക് കോഓഡിനേറ്റർ മീര നാരായണൻ, ദാമോദരൻ മാഷ് എന്നിവർ മാതൃക ക്ലാസുകൾ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.