കേരള സമാജം കെ.ആർ പുരം സോൺ ബാലവിഭാഗത്തിന്റെ വാർഷികം ഗായിക കൃഷ്ണ ദിയ അജിത് ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ബാംഗ്ലൂർ കേരള സമാജം കെ.ആർ പുരം സോൺ ബാലവിഭാഗത്തിന്റെ ഒന്നാം വാർഷികം ‘ബാലകലോത്സവം’ നടത്തി. ബി. നാരായണപുര പ്രഗതി ക്ലബിൽ നടന്ന ആഘോഷം ഗായിക കൃഷ്ണ ദിയ അജിത് ഉദ്ഘാടനം ചെയ്തു.
ബാലവിഭാഗം ചെയർപേഴ്സൻ ഗൗരി അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ കർണാടക പ്രസിഡന്റ് കെ. ദാമോദരൻ, കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, ജോയന്റ് സെക്രട്ടറി ജയ്ജോ ജോസഫ്, സോൺ ചെയർമാൻ ഹനീഫ് തുടങ്ങിയവർ സംബന്ധിച്ചു. ബാലവിഭാഗം അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.