ജീവൻഭീമ നഗറിലെ കാരുണ്യ ഹാളിൽ നടന്ന കാരുണ്യ ബംഗളൂരു ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷിക പൊതുയോഗത്തിൽനിന്ന്
ബംഗളൂരു: ജീവകാരുണ്യ സേവനരംഗത്തെ കൂട്ടായ്മയായ കാരുണ്യ ബംഗളൂരു ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷിക പൊതുയോഗം ഇന്ദിര നഗർ ജീവൻഭീമ നഗറിലെ കാരുണ്യ ഹാളിൽ നടന്നു. ചെയർമാൻ എ. ഗോപിനാഥ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി കെ. സുരേഷ്, ട്രഷറർ കെ.പി. മധുസൂദനൻ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. പഠനസഹായം, ചികിത്സ സഹായം, സാമ്പത്തിക സഹായം തുടങ്ങിയ പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്തു. വിവിധ പദ്ധതികൾക്ക് രൂപം നൽകി. ബംഗളൂരുവിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കാരുണ്യയുടെ 17 മേഖല കമ്മിറ്റികൾ കൂടുതൽ സജീവമാക്കാൻ തീരുമാനിച്ചു. അഡ്വ. രാജമോഹൻ, കാദർ മൊയ്തീൻ, ഷംസുദ്ദീൻ കൂടാളി, രതീഷ്, സി. കുഞ്ഞപ്പൻ, ഡെന്നിസ് പോൾ, രവിദാസ്, പൊന്നമ്മദാസ്, തങ്കമ്മ സുകുമാരൻ, എലിസബത്ത്, കെ. രവി, അവിനാഷ്, കീർത്തിലാൽ, ഭാസ്കരൻ, ഗബ്രിയേൽ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി എം.കെ. സിറാജ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.