ബംഗളൂരു: കർണാടക സംസ്ഥാന മുസ്ലിം യൂത്ത് കൗൺസിൽ ജനറൽ സെക്രട്ടറിയായി മലയാളിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി.എം. ഷാഹിദ് തെക്കിൽ തിരഞ്ഞെടുക്കപ്പെട്ടു. കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് സലീം അഹ്മദ് എം.എൽ.സിയാണ് പ്രസിഡന്റ്. 30 അംഗ സംസ്ഥാന സമിതിയാണ് രൂപവത്കരിച്ചത്.
ഷാഹിദ് തെക്കിൽ കർണാടക സംസ്ഥാന എൻ.എസ്.യു ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് മൈനോറിറ്റി കോൺഗ്രസ് ജനറൽ സെക്രട്ടറി, കെ.എഫ്.ഡി.സി, വഖഫ് കൗൺസിൽ, ലേബർ കൗൺസിൽ, സെൻട്രൽ കയർ ബോർഡ് അംഗം, കെ.പി.സി.സി സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സുള്ള്യ മൈനോറിറ്റി സഹകരണ ബാങ്ക് സ്ഥാപക പ്രസിഡന്റാണ്.
കർണാടക സംസ്ഥാന യൂത്ത് അവാർഡ് ജേതാവുമാണ്. കാസർകോട് തെക്കിൽ ബാവ ഹാജിയുടെയും കോഴിക്കോട് ഇരിങ്ങാത് നാറാണത്ത് ആയിഷ ഹജ്ജുമ്മയുടെയും മകനാണ്. മംഗലാപുരത്തിന് സമീപം സുള്ള്യയിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.