സുരേഷ്
മംഗളൂരു: കർണാടക സ്വദേശിയായ യുവാവ് കണ്ണൂരിൽ തീവണ്ടിയിൽനിന്ന് വീണു മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ദക്ഷിണ കന്നട ജില്ലയിൽ പുത്തൂരിനടുത്ത കഡബ മർഡല ബന്ത്രയിലെ നീരജെ സുരേഷ് (34) ആണ് വെള്ളിയാഴ്ച പുലർച്ചെ അപകടത്തിൽപെട്ടത്.
കേരളത്തിൽ മരംവെട്ട് ജോലി ചെയ്യുന്ന യുവാവ് ഗണേശ ചതുർഥിക്ക് നാട്ടിൽ വന്ന് കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്നു. വ്യാഴാഴ്ച രാത്രി വീട്ടിൽ വിളിച്ച് താൻ ട്രെയിനിൽ വരുന്നുണ്ടെന്ന വിവരം അറിയിച്ചതാണ്. എന്നാൽ പിന്നീട് വിവരം ഇല്ലാത്തതിനാൽ ഭാര്യ രാവിലെ എട്ടോടെ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടു. മറുതലക്കൽ ആശുപത്രി ജീവനക്കാരനാണ് ഫോൺ അറ്റൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.