Posted On
date_range Updated On
date_range യെല്ലോ ലൈൻ മെട്രോ: ബസ് സ്റ്റോപ്പുകൾ മാറ്റിസ്ഥാപിച്ചു
ബംഗളൂരു: ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബി.എം.ടി.സി) നമ്മ മെട്രോയുടെ യെല്ലോ ലൈൻ പാതയിലെ നിരവധി ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിച്ചു. പുതുതായി തുറന്ന മെട്രോ സ്റ്റേഷനുകളിൽനിന്ന് ബസ് സ്റ്റോപ്പുകൾ വളരെ അകലെയാണെന്ന ആവർത്തിച്ചുള്ള പരാതികളെത്തുടർന്നാണ് ഈ നീക്കം.
ഇലക്ട്രോണിക് സിറ്റി, ഹൊസ റോഡ്, റാഗിഗുഡ്ഡ, ജയദേവ, ബി.ടി.എം. ലേഔട്ട്, ബോമ്മനഹള്ളി, കട് ലു ഗേറ്റ്, ഇന്‍ഫോസിസ് ഫൗണ്ടേഷന് കൊനപ്പന അഗ്രഹാര എന്നിവയാണ് മാറ്റി സ്ഥാപിച്ചത്. ബയോ കോണ്‍ ഹെബ്ബഗോഡി, ബേരറ്റന അഗ്രഹാര, സിങ്ക സാന്ദ്ര, ഹൊങ്കസാന്ദ്ര, സെന്‍ട്രല്‍ സില്‍ക് ബോര്‍ഡ്, ആര്.വി. റോഡ് എന്നിവയാണ് പുതിയ ബസ് സ്റ്റോപ്പുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.