രാമലിംഗ റെഡ്ഡി
ബംഗളൂരു: നിയമസഭയിൽ അഞ്ച് ബില്ലുകൾ പാസാക്കി. കർണാടക അപ്രോപ്രിയേഷൻ (നമ്പർ നാല്) ബിൽ, ബംഗളൂരു മെട്രോപൊളിറ്റൻ ലാൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഭേദഗതി ബിൽ, കർണാടക സംസ്ഥാന റോഡ് സുരക്ഷ അതോറിറ്റി ഭേദഗതി ബിൽ, ബോംബെ പബ്ലിക് ട്രസ്റ്റ് കർണാടക ഭേദഗതി ബിൽ, ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് കർണാടക ഭേദഗതി ബിൽ എന്നിവയാണ് പാസാക്കിയത്.
വാഹനങ്ങളിൽനിന്ന് 1,000 രൂപ വരെ സെസ് പിരിക്കുന്നത് ഒഴിവാക്കാനാണ് ബിൽ എന്ന് പറഞ്ഞ് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി കർണാടക സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി ഭേദഗതി ബിൽ അവതരിപ്പിച്ചു. കൂടുതൽ സെസ് പിരിക്കുമോ എന്ന് ബി.ജെ.പി എം.എൽ.സിമാർ ചോദ്യമുന്നയിച്ചു.
പുതിയ നികുതി ചുമത്താനുള്ള നിർദേശമില്ലെന്ന് റെഡ്ഡി മറുപടി പറഞ്ഞു. ചർച്ചക്കിടെ ബി.ജെ.പി, കോൺഗ്രസ് അംഗങ്ങൾ പരസ്പരം വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെത്തുടര്‍ന്ന് കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊറാട്ടി സഭ 10 മിനിറ്റ് നേരത്തേക്ക് നിർത്തിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.