പ്രതീകാത്മക ചിത്രം

വന്ദേ ഭാരത് എക്സ്പ്രസിന് കല്ലേറ്; ഒരാൾ അറസ്റ്റിൽ

മംഗളൂരു: മഡ്ഗാവ് -മംഗളൂരു സെൻട്രൽ വന്ദേ ഭാരത് എക്സ്പ്രസിന് (20645) വ്യാഴാഴ്ച കല്ലെറിഞ്ഞ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സുബ്ജിത് മുള്ളിക്കിനെയാണ് (23) ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷനിലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ.പി.എഫ്) അറസ്റ്റ് ചെയ്തത്.

മംഗളൂരു ജംഗ്ഷൻ റെയിൽവേ സ്റ്റേഷന് സമീപത്താണ് കല്ലേറുണ്ടായത്. സംഭവത്തിൽ ജനൽ ചില്ലുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. ചോദ്യം ചെയ്യലിൽ മദ്യപിച്ച നിലയിലാണ് കുറ്റകൃത്യം ചെയ്തതെന്ന് പ്രതി സമ്മതിച്ചു. 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Tags:    
News Summary - Stones pelted at Vande Bharat Express; one person arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.