കർണാടക മലയാളി കോൺഗ്രസ് റിപ്പബ്ലിക്ക് ദിനാഘോഷ
ചടങ്ങിൽ ഭാരത് ജോഡോ യാത്രികർക്ക് സ്നേഹാദരം
സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ കൈമാറുന്നു
കര്‍ണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു. കഴിഞ്ഞവര്‍ഷം രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത കെ.എം.സി. പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. പ്രസിഡന്റ് സുനില്‍ തോമസ് മണ്ണില്‍ ഉദ്ഘാടനം ചെയ്തു.
അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ടി.എച്ച്. മുസ്തഫക്ക് യോഗം അനുശോചനം രേഖപ്പെടുത്തി. ജനറല്‍ സെക്രട്ടറി നന്ദകുമാര്‍ കൂടത്തില്‍, വൈസ് പ്രസിഡന്റുമാരായ അരുണ്‍ കുമാര്‍, മോണ്ടി മാത്യു, സജു ജോണ്‍, ജേക്കബ് മാത്യു, ജനറല്‍ സെക്രട്ടറിമാരായ ബിജു പ്ലാച്ചേരി, രാജീവന് കളരിക്കല്‍, സിജോ തോമസ്, വര്‍ഗീസ് ജോസഫ്, അനില്‍കുമാര്‍, ഷാജി ജോര്‍ജ്, സെക്രട്ടറിമാരായ ജസ്റ്റിന് ജെയിംസ്, ജിജോ തോമസ്, അക്ഷയ്, ജിമ്മി ജോസഫ്, ജിബി കെ. ആര്. നായര്‍, ഷാജി ജോര്‍ജ്, ഷാജു മാത്യു, ടോമി ജോര്‍ജ്, റിജോ, രമേശന്, പവിത്രന്, അജയന്, രാധാകൃഷ്ണന്, നിമ്മി, റിതിക, ശാലിനി, ആദര്‍ശ്, ആകാശ്, ജെഫിന്, ഭാസ്കരന്, മിലന് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.