ബംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതൽ സ്ത്രീ ലൈംഗികത്തൊഴിലാളികളുള്ളത് കർണാടകയിലാണെന്ന് പഠനം. പ്രോഗ്രാമാറ്റിക് മാപ്പിങ് ആൻഡ് പോപ്പുലേഷൻ സൈസ് എസ്റ്റിമേഷനാണ് പഠനം നടത്തിയത്. സ്ത്രീ ലൈംഗികത്തൊഴിലാളികളുടെ ഏറ്റവും ഉയർന്ന സാന്ദ്രതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കർണാടക ഒന്നാമതാണ്- 15.4 ശതമാനം.
ആന്ധ്രപ്രദേശ് (12.0 ശതമാനം), മഹാരാഷ്ട്ര (9.6 ), ഡൽഹി (8.9), തെലങ്കാന (7.6 ) എന്നിവ പിറകെയുണ്ട്. രാജ്യത്തെ മൊത്തം ലൈംഗികത്തൊഴിലാളി ജനസംഖ്യയുടെ 53.0 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്ത്രീ ലൈംഗികത്തൊഴിലാളികൾ, പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാർ, ട്രാൻസ്ജെൻഡർ, മയക്കുമരുന്ന് കുത്തിവെക്കുന്നവർ എന്നിവരെയാണ് എച്ച്.ഐ.വി ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.