ബിദറഹള്ളി കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച മലയാളം, കന്നട ക്ലാസുകളുടെ
ഉദ്ഘാടന ചടങ്ങിൽനിന്ന്
ബംഗളൂരു: ബിദറഹള്ളി കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ മലയാളം, കന്നട ക്ലാസുകൾ ആരംഭിച്ചു. മലയാളം മിഷൻ കർണാടക ചാപ്റ്റർ ഈസ്റ്റ് സോൺ കോഓഡിനേറ്റർ അനൂപ് കുറ്റ്യാരിന്മേൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.വി. സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു.
മലയാളം-കന്നട മിഷൻ കൺവീനർ ടോമി ജെ. ആലുങ്കൽ ആമുഖ പ്രഭാഷണം നടത്തി. റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം സെക്രട്ടറി ശാന്തൻ എലപ്പുള്ളി മാതൃഭാഷകൾ പഠിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു. സമാജം സെക്രട്ടറി വിനീഷ് കുമാർ നന്ദി പറഞ്ഞു. മലയാളം മിഷൻ കർണാടക ചാപ്റ്റർ കന്നട ഡെവലപ്മെന്റ് അതോറിറ്റിയുമായി ചേർന്ന് നടത്തുന്ന മൂന്നുമാസത്തെ ക്രാഷ് കോഴ്സിന്റെ 20ാമത്തെ പഠനകേന്ദ്രമാണിത്. ഫോൺ: 8095064116, 9844038032.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.