ബംഗളൂരുവിൽ കൈരളി ഷോറൂം കേരള കരകൗശല വികസന കോർപറേഷൻ ചെയർമാൻ
രാമഭദ്രൻ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: കേരള സർക്കാറിന്റെ പൊതുമേഖല സ്ഥാപനമായ കരകൗശല വികസന കോർപറേഷന്റെ വിൽപന ശാലയായ കൈരളി വിപണന കേന്ദ്രം ബംഗളൂരു കമ്മനഹള്ളി മെയിൻ റോഡിൽ നഞ്ചുഡേശ്വര കോംപ്ലക്സിൽ പ്രവർത്തനം ആരംഭിച്ചു.
കരകൗശല വികസന കോർപറേഷൻ ചെയർമാൻ പി. രാമഭദ്രൻ ഷോറൂം ഉദ്ഘാടനം ചെയ്തു. കരകൗശല വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ കെ.എസ്. അനിൽ കുമാർ അധ്യക്ഷത വഹിച്ചു.
മുൻ പ്രതിപക്ഷ നേതാവ് പത്മനാഭ റെഡ്ഢി മുഖ്യാതിഥിയായി. സെലിബ്രിറ്റി താരങ്ങളായ സീമ മജ്ജപ, ഡോ. പൂജ ശൈലേന്ദ്ര നിഗം തുടങ്ങിയവർ മുഖ്യ പ്രഭാഷണം നടത്തി.
ലയൺ കെ.വി. ബാലകൃഷ്ണ, അവിനാശ് റെഡ്ഢി, കോൺഗ്രസ് നേതാക്കളായ ജോൺസൻ, ജോബി, റീത്തി ശർമ, മെർലിൻ എബ്രഹാം, കോർപറേഷൻ ഉദ്യോഗസ്ഥരായ സന്തോഷ്, ലകേഷ്, റൂബ്ഷാൾ തുടങ്ങിയവർ സംസാരിച്ചു. ബ്രാഞ്ച് മാനേജർ പി.എൽ. വിനോദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.