ബംഗളൂരു: നഗരത്തിലെ മദനായ്ക്കനഹള്ളിയിൽ മുഖംമൂടിധാരികൾ തോക്കുചൂണ്ടി ജ്വല്ലറി കൊള്ളയടിച്ചു. മച്ചോഹള്ളി ഗേറ്റിലെ റാം ജ്വല്ലേഴ്സാണ് കൊള്ളയടിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയാണ് സംഭവം. രാത്രി ജീവനക്കാർ ജ്വല്ലറി പൂട്ടാൻ ഒരുങ്ങവെ മുഖംമൂടിധരിച്ച് മൂന്നു യുവാക്കൾ പിസ്റ്റളുമായി കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കടയുടമ കനയ്യലാലിനെയും ജീവനക്കാരെയും തോക്കിൻ മുനയിൽ ഭീഷണിപ്പെടുത്തിയ സംഘം ടേബിളിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കൈക്കലാക്കി.
ഈ സമയം കനയ്യലാൽ എതിർത്തപ്പോൾ ഇവരെ സംഘം തള്ളി മാറ്റി. സമീപത്തെ കടയിലെ ജീവനക്കാരൻ ശബ്ദം കേട്ടെത്തിയെങ്കിലും ഇയാളെയും ആക്രമികൾ പിടിച്ചുനിർത്തി. സംഭവം മുഴുവൻ സി.സി ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. 18 സെക്കൻഡിനുള്ളിൽ ആക്രമികൾ കവർച്ച പൂർത്തിയാക്കി മടങ്ങുകയും ചെയ്തു. കടയുടമയുടെ പരാതിയിൽ മദനായ്ക്കനഹള്ളി പൊലീസ് കേസെടുത്ത് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.