ജ​യ​ന​ഗ​ർ പൊ​ലീ​സ് ഇ​ൻ​സ്​​പെ​ക്ട​ർ നി​ര്യാ​ത​നാ​യി

ബം​ഗ​ളൂ​രു: ജ​യ​ന​ഗ​ർ പൊ​ലീ​സ് ഇ​ൻ​സ്​​പെ​ക്ട​ർ യു.​ആ​ർ. മ​ജ്ഞു​നാ​ഥ് നി​ര്യാ​ത​നാ​യി. 41 വ​യ​സ്സാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന് ഭാ​ര്യ​യും മ​ക​നു​മു​ണ്ട്. ഹാ​സ​ൻ ജി​ല്ല​യി​ലെ ഉ​ദ്ദു​രാ​ണ് സ്വ​ദേ​ശം. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ അ​ല​ട്ടി​യി​രു​ന്നു. ചി​കി​ത്സ​ക്കാ​യി 15 ദി​വ​സ​ത്തെ അ​വ​ധി​യെ​ടു​ത്തി​രു​ന്നു.

2007ൽ ​സ​ബ്ഇ​ൻ​സ്​​പെ​ക്ട​ർ ആ​യാ​ണ് പൊ​ലീ​സ് സേ​ന​യി​ൽ നി​യ​മി​ത​നാ​യ​ത്. കു​റ​ച്ച് വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പാ​ണ് ഇ​ൻ​സ്​​പെ​ക്ട​ർ ആ​യി സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച​ത്. 2021ലാ​ണ് ജ​യ​ന​ഗ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ നി​യ​മി​ത​നാ​യ​ത്. ആ ​വ​ർ​ഷം മു​ഖ്യ​മ​ന്തി​യു​ടെ പൊ​ലീ​സ് മെ​ഡ​ൽ ല​ഭി​ച്ച 135 പേ​രി​ൽ ഇ​ദ്ദേ​ഹ​വു​മു​ണ്ടാ​യി​രു​ന്നു. 

Tags:    
News Summary - Jayanagar police inspector passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.