Posted On
date_range Updated On
date_range ബൗറിങ് ആശുപത്രി അപകടം; അപകട സ്ഥലം സന്ദർശിച്ച് സിദ്ധരാമയ്യ
ബംഗളൂരു: ശിവാജി നഗറിൽ ആശുപത്രി മതിലിടിഞ്ഞ് എട്ടു പേർ മരിച്ചത് വേദനാജനകമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.
വൈകീട്ടോടെ സ്ഥലം സന്ദർശിച്ച ശേഷമാണ് മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ സ്വീകരിക്കുകയും അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താൻ നിർദേശിക്കുകയും ചെയ്തു. ബൗറിങ് ആശുപത്രിയിലെ അത്യാഹിത വിഭാഗം സന്ദർശിച്ച് സംഭവത്തിൽ പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി അന്വേഷിക്കുകയും ചെയ്തു.
എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകാൻ ആരോഗ്യ ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.